കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം !!
ശമ്പളം വിതരണം നാളെ മുതല്‍

തിരുവനന്തപുരം: നാളെ മുതല്‍ കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ സഹായം ലഭിച്ചേക്കും.ഇത് സംബന്ധിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാക്കി തുക അടിയന്തിരമായി കണ്ടെത്താന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച നടത്തിയത്.
മാനേജ്മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കില്ല. ഇന്ധന വില വര്‍ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.