വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന് നോട്ടീസ്

തിരുവനന്തപുരം:  വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ വൈദ്യതി വകുപ്പിൻ്റെ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തി.ഇതേ തുടർന്നാണ്ത കെ എസ്‌ ഇ ബി ഓഫീസേഴ്സ്   അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ  നടപടിയുമായി ബോഡ് രംഗത്ത് എത്തിയത് . സരേഷ് കുമാർ 48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് നോട്ടീസ് ബോഡ് ചെയർമാൻ ബി.അശേകൻ നൽകിയ നോട്ടീസിൽ പറത്തിട്ടുള്ളത്.10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കുമെന്നും പറയുന്നുണ്ട് . വൈദുതി ഭവന്‍ വളയല്‍ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാല്‍, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു..അതേസമയം കെഎസ്‌ ഇ ബി യിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ അറിയിച്ചു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വവഴക്കങ്ങളും അനുസരിച്ച്‌ തീരുമാനമെടുക്കും. സുരേഷ് കുമാർ തിരുവനന്തപുരത്തു നിന്നും കുറ്റ്യാടിയിലെ വസതിയിലേക്ക് യാത്ര ചെയ്യാനായി  കെ എസ്‌ ഇ ബിയുടെ വാഹനമാണ് ഉപയോഗിച്ചത്. കോഴിക്കോട്, വയനാട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സ്വകാര്യയാത്രകള്‍ക്കായി ബോര്‍ഡിന്റെ വാഹനം ഉപയോഗിച്ച വകയില്‍ ബോഡ് നോട്ടീസ് നൽകിട്ടുള്ളത്മുൻ വൈദ്യുതി മന്ത്രിമാരായ എം.എം മണിയുടെയും എ.കെ ബാലന്റെയും പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *