കൊടുക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡന്റാകും, അടൂര്‍ പ്രകശും ബെന്നിബഹ്നാനും പുറത്ത്

കൊടുക്കുന്നില്‍ സുരേഷ് എംപി കെപിസിസിയുടെ അടുത്ത പ്രസിഡന്റാകും. കേരള നേതാക്കന്‍മാരുടെയും, മതമേലധ്യക്ഷന്‍മാരുടെ ശക്തമായ പിന്തുണയുമായി ഡല്‍ഹിയിലെത്തിയ അടൂര്‍ പ്രകാശും ബെന്നിബെഹ്നാനെയും വെട്ടിയാണ് കൊടുക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡന്റാകുന്നത്. അടൂര്‍ പ്രകാശും ബെന്നിബെഹ്നാനും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമയ പിന്തുണയും ഉണ്ടായിരുന്നു. നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ ആയിരിക്കും പ്രസിഡന്റാവുക എന്ന് കെസി വേണുഗോപല്‍ ഇവരോട് പറയുകയും ചെയ്തു. താന്‍ പ്രസിഡന്റാകാന്‍ എന്തുംകൊണ്ടും യോഗ്യനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കേരളത്തില്‍ പ്രസ്താവന നടത്തുകയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ കെ സി വേണുഗോപാലിന്റെ പിന്തുണയില്‍ അടൂര്‍ പ്രകാശും ബെന്നിബഹ്നാനും ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റായി ആര് വരണമെന്ന കാര്യത്തില്‍ ഗാന്ധികുടുംബത്തിന് അതീവ താല്‍പര്യവും നിര്‍ദ്ദേശവും ഉണ്ടാവുമെന്ന് അറിയാവുന്ന കൊടിക്കുന്നില്‍ സുരേഷ് സോണിയാ ഗന്ധിയെയും, രാഹുല്‍ ഗാന്ധിയെയും ഒരുമിച്ച് സന്ദര്‍ശിക്കുകയും താന്‍യോഗ്യനാണെന്ന കാര്യങ്ങള്‍ ധരിപ്പിക്കുകയും സാഹചര്യങ്ങള്‍ മനസിലാക്കിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഒരുകെപിസിസി പ്രസിഡന്റ് വന്നിട്ടില്ലെന്ന കാര്യവും കൊടിക്കുന്നില്‍ ചൂണ്ടികാട്ടി. എഐസിസി പ്രസിഡന്റ് മല്ലിഖാര്‍ജ്ജുന ഖാര്‍ഖയുടെ പിന്തുണയും നേടിയ ശേഷമാണ് കൊടിക്കുന്നിലിന്റെ കടുംകൈ പ്രയോഗം. ഇതോടെയാണ് എന്ത് കൊണ്ട് കേരളത്തില്‍ ഇങ്ങനെ ചിന്തിച്ചുകൂടാ എന്ന തോന്നല്‍ നേതൃത്വത്തിനുണ്ടായത്. മാത്രമല്ല കൊടിക്കുന്നിലാണെങ്കില്‍ സീനിയറായ നേതാവും. എന്നാല്‍ നേതൃത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കാതെ കെസി വേണുഗോപാല്‍ നേതാക്കളോട് ഈ തീരുമാനത്തെ എതിര്‍ത്തതായും സൂചനയുണ്ട്. എന്നാല്‍ കൊടിക്കുന്നിലിന്റെ പേരിന് മുന്‍തൂക്കം നല്‍കികൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിന്റെ പിന്തുണയും കൊടിക്കുന്നിലിനാണ്.
അടൂര്‍ പ്രകാശിനായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശക്തമായി രംഗത്തുവരുകയും ക്രിസ്തൃന്‍ പ്രാതിനിത്യത്തില്‍ ബെന്നി ബഹ്നാനാനും ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്. ബിജെപി ക്രിസ്ത്യന്‍ മതവിഭാഗങ്ങലെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് വരുമ്പോള്‍ കെപിസിസിക്ക് ക്രിസ്ത്യന്‍ പ്രതിനിത്യമുള്ള പ്രസിഡന്റ് വരണമെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയില്‍ കൊണ്ടുവരാന്‍ ബെന്നി ശ്രമിക്കുന്നു. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇരുവരും മുതിര്‍ന്ന നേതാക്കളെ മാറിമാറി കാണുന്നുണ്ട്. ബെന്നിബെഹ്നാനും അടൂര്‍ പ്രകാശും പിന്തുണ ആവശ്യപ്പെട്ട് എ ഗ്രൂപ്പിന്റെ നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസനെ കാണുകയും ചെയ്തിരുന്നു. മാത്രമല്ല രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച ബെന്നിബഹ്നാന്‍ ചെന്നിത്തലയുമായി നല്ല സൗഹൃദത്തിലാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ കൊടിക്കുന്നിലിന്റെ കടും വെട്ടില്‍ ഇവര്‍ പുറത്താവാനാണ് സാധ്യത.