ബത്തേരിയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ

ബത്തേരി : സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ പതിനാറുകാരനെയാണ് ഇയാൾ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. വിദ്യാർത്ഥികളെ കൗൺസലിംഗിന് വിധേ.യമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 2024 സെപ്തംബറിന് ശേഷം പലപ്പോഴായി മറ്റ് അദ്ധ്യാപകർ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.

അതേസമയം മലപ്പുറം കോട്ടക്കലിൽ രാസലഹരി കലർത്തി ലഹരിക്കടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്‌ദുൾ ഗഫൂറിനെയാണ് (23) പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2020ൽ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതി സ്വർണാഭരണവും തട്ടിയെടുത്തു. ചികിത്സയ്‌ക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *