അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല; നിലപാട് മാറ്റി യുഡിഎഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി വി അന്‍വറിന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അന്ന് നടക്കാതെ പോയത്. ഇപ്പോഴും വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇനിയും ചര്‍ച്ചയാകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ‘തെരഞ്ഞെടുപ്പിലെ നേട്ടം തന്റെ മാത്രമല്ല. കെപിസിസി പ്രസിഡന്റ് ഒറ്റയ്ക്കല്ല. കരുത്തുറ്റ ടീമാണ്. യുഡിഎഫ് അതിശക്തമാണ്. ജനപിന്തുണ ലഭിച്ചതാണ് ആര്യാടന് ഷൗക്കത്തിന്റെ മുന്നേറ്റത്തിന് വഴിതെളിയിച്ചത്. ജനങ്ങളോട് നന്ദി പറയുന്നു. ഈ ടീംവര്‍ക്ക് തുടരുക തന്നെ ചെയ്യും.2026ന്റെ വിജയത്തിന്റെ ചവിട്ടുപടിയായി നിലമ്പൂര്‍ മാറും. പി വി അന്‍വര്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ’- പി വി അന്‍വറിന്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.