തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പൊലീസ്. നിയമോപദേശം തേടിയതിനു ശേഷം ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ച് ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പൊലീസിന്റെ നീക്കം.
സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.അതേസമയം വിവാദമായ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് സ്വമേധയായാണ് കേസെടുത്തത്. എന്നാൽ പിന്നീടി ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുകയായിരുന്നു.