താരസംഘടനയായ അമ്മയില്‍ വീണ്ടും പൊട്ടിത്തെറി. ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

വിജയ് ബാബു പ്രതിയായ പീഡനക്കേസില്‍ താരസംഘടനയായ ‘അമ്മ’യില്‍ കടുത്ത അഭിപ്രായ ഭിന്നതയെന്ന് സൂചന.അമ്മയിലെ ഐസിസി കമ്മിറ്റിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നേരത്തെ മാല പാര്‍വതി് അതൃപ്തി രേഖപ്പെടുത്തി രാജിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത് നടപടിയല്ലെന്ന് മാല പാര്‍വതി ഇന്നലെ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് സ്വയം രാജിവയ്ക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് ഇന്നലെ അമ്മ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *