മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം; കെ സുധാകരനെതിരെ കേസെടുത്തു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. സിപിഐ എം പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

കേരളത്തിലെ മുഖ്യമന്ത്രി ‘‘ചങ്ങല പൊട്ടിച്ച്‌ നടക്കുന്ന പട്ടി ’’ ആണെന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ സുധാകരൻ അപഹസിച്ചെന്നാണ് പരാതി.
മലബാറിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *