മെട്രോയ്‌ക്ക്‌ വയസ്സ്‌ 5; ഇന്ന് മെട്രോയില്‍ 5 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം

കൊച്ചി: മെട്രോ പ്രവർത്തനമാരംഭിച്ചതിന്റെ അഞ്ചാംവാർഷികമായ വെള്ളിയാഴ്ച കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ കേരള മെട്രോ ഡേ ആഘോഷവും വിവിധ പരിപാടികളും നടക്കും.

മുട്ടത്തെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററിൽ രാവിലെ എട്ടിന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾ തുടങ്ങും. ഐഎംഎ ഹാളിൽ പകൽ 11ന് മെട്രോയിലെ മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംഗമം നടക്കും. 2.30ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ മെട്രോ ട്രെയിൻ യാത്ര.

ജൂൺ ഒന്നിന് ആരംഭിച്ച കൊച്ചി മെട്രോ മെഗാ ഇവന്റിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ വെള്ളിയാഴ്ച പരിപാടികൾ നടക്കും. വെള്ളിയാഴ്ച ഏതുസ്റ്റേഷനിലേക്കും അഞ്ചുരൂപയ്ക്ക് യാത്രചെയ്യാനുള്ള അവസരവും കെഎംആർഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *