നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വേട്ടയാടപ്പെടുന്നത് പുരുഷനായതുകൊണ്ട്’; ദിലീപിനെ അനുകൂലിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സമരത്തിന്. പിന്തുണ നല്‍കില്ലെന്ന് ദിലീപ് ഫാന്‍സ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ിലീപിനെ പിന്തുണച്ച് തെരുവിലിറങ്ങുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ആണായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് ജനപ്രിയ നടനെ മനപൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്ന് എകെഎംഎ നേതാവ് അജിത് കുമാര്‍ ആരോപിച്ചു. ഒരു പുരുഷന്‍ പീഡിപ്പിക്കപ്പെടുന്നു എന്നതിനെതിരെയാണ് എകെഎംഎ ഇടപെടുന്നത്. മെയ് നാലിന് ദിലീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അജിത് കുമാര്‍ വ്യക്തമാക്കി. ദിലീപിന്റെ കട്ടൗട്ടില്‍ പാല്‍ അഭിഷേകം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
മെയ് മാസം നാലാം തീയതി 11 മണിക്ക് എറണാകുളം ജോസ് ജംഗ്ഷനില്‍ മാര്‍ച്ച് തുടങ്ങുകയും ബിടിഎച്ച് ജംഗ്ഷനില്‍ ഗാന്ധി പ്രതിമയുടെ അടുത്ത് അവസാനിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ അത് തിരുവനന്തപുരത്തേക്ക് മാറ്റിയേക്കാം. എന്നാല്‍ ദിലീപ് ഫാന്‍സ് അസോസിയേഷനുകള്‍ മാര്‍ച്ചിനെ അനുകൂലിക്കുന്നില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും. നമ്മുടെ നിയമ സംവിധാനങ്ങളില്‍ വിശ്വാസമുണ്ടെന്നും ദിലീപ് ഫാന്‍സ് നേതാക്കള്‍ അറിയിച്ചു.