ഏഷ്യാനെറ്റ് ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്തായ റോബിന്‍ രാധാകൃഷ്ണന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്‍സ്വീകരണം

ഏഷ്യാനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ ഡോ.റോബിന്‍ രാധാകൃഷണന്‍ തിരുവനന്തപുരത്തെത്തി. എയര്‍പോര്‍ട്ടില്‍ വന്‍ജനാവലി അദ്ദേഹത്തെ സ്വീകരിച്ചു. ഒരു റിയാലിറ്റി ഷോയില്‍ എന്നതിലുപരി വൈകാരികമായാണ് പ്രേക്ഷകര്‍ ഡോ.റോബിന്‍ രാധാകൃഷ്ണനെ സ്വീകരിച്ചത്. എയര്‍പോര്‍ട്ടില്‍ പുറത്താക്കിയ ഏഷ്യാനെറ്റിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് റോബിനെ ഏഷ്യാനെറ്റ് ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ദേഹത്ത് പിടിച്ചപ്പോള്‍ തള്ളിമാറ്റുകയായിരുന്നു ചെയ്തതെന്നാണ് റോബിന്‍ ആരാധകര്‍ വാദിക്കുന്നത്. ഷോയില്‍ കൈയ്യാങ്കളി കാണിച്ച മറ്റൊരു മത്സരാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാത്തതും പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിച്ചും കമന്റിട്ടുമുളള വന്‍പ്രതിഷേധമാണ് സോഷ്യല്‍ മീഡിയില്‍ അരങ്ങേറുന്നത്.