തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസി ജോര്‍ജിനെ ക്ഷണിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് പിസി ജോര്‍ജിനെ ക്ഷണിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പിസി ജോര്‍ജ് തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബിജെപിക്ക് ​ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബിജെപിക്ക് എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ ലഭിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദര്‍ശനങ്ങളുടെ ഭാ​ഗമായി കേരളത്തിലെത്തിയ ജെപി നദ്ദയുമായി പിസി ജോര്‍ജ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. താമരശേരി രൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഈഞ്ചനാനി പിതാവുമായി ജെപി നദ്ദ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *