കറുത്ത മാസ്‌ക് വിലക്ക്; നാല് ജില്ലാ പോലീസ് മേധാവിമാരോട് വിശദീകരണം തേടി ഡിജിപി

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പൊതുജനങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും കറുത്ത മാസ്‌ക് നീക്കം ചെയ്തതില്‍ നാല് ജില്ലാ എസ്പിമാരോട് വിശദീകരണം തടി ഡിജിപി അനില്‍കാന്ത്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
സംഭവം വിവാദമായതോടെ കറുത്ത മാസ്‌ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മാത്രമല്ല സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെ കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിന്‍വലിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ കറുപ്പ് മാസ്‌ക് അഴിപ്പിച്ചിട്ടി ല്ല. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളിലായി പോലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.