സാക്ഷരതാമിഷന്‍ ഡയറക്ടറായി എ ജി ഒലീന; ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന നിയമനങ്ങള്‍

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എ.ജി.ഒലീനയെ നിയമിക്കാന്‍ തീരുമാനിച്ചു.

തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കാന്‍ തീരുമാനിച്ചു.

കോട്ടയം ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടറായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ്ജ് ചാത്തുക്കുളത്തെ നിയമിക്കും.

Leave a Reply

Your email address will not be published. Required fields are marked *