കേസുകളില്‍ നിന്ന് നൈസായി ഊരുന്ന സിപ്‌സി ഇത്തവണ കുടുങ്ങും. ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശി സിപ്‌സിക്കും പിതാവ് സജീഷിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരം ഇരുവരും അഴിക്കുളളിലാകും

കേരള മനസാക്ഷിയെ ഞെട്ടിച്ച ബക്കറ്റിലെ വെള്ളത്തില്‍ ഒന്നര വയസുകാരിയെ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവ് സജീഷിനും മുത്തശ്ശി സിപ്സിക്കുമെതിരെ പോലീസ് കേസെടുത്തു.

ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്താണ് കൊലപ്പെടുത്തിയത്.ഈ സംഭത്തില്‍ കുട്ടിയുടെ പിതാവിനെയും മുത്തശിയെയും ഉടന്‍ അറസ്റ്റ് ചെയ്യും.കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.

ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ അറസ്റ്റിലാണ്. ലഹരി മരുന്ന് വില്‍പനക്കും മറ്റു ഇടപാടുകള്‍ക്കും കുട്ടികളെ മറയാക്കി സിപ്‌സി ഉപയോഗിക്കായിരുന്നുവെന്ന് കണ്ടെത്തല്‍.

അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. ശനിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു.

ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *