തലസ്ഥാനത്തെ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.
കെപിസിസി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തില്‍ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കെപിസിസി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തില്‍ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷമാണുണ്ടായത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഫ്ലെക്സുകള്‍ നശിപ്പിച്ചു. കെപിസിസി ഓഫീസിനു നേരെ കല്ലെറിഞ്ഞു. മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കെപിസിസി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പട്ടിക കൊണ്ട് അടിച്ചുതകര്‍ക്കാനും ശ്രമമുണ്ടായി. മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി ഇന്ദിരാ ഭവനിലിരിക്കേ ആണ് ഈ അക്രമമുണ്ടായത്. തിരുവനന്തപുരം പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി.
മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷമാണുണ്ടായത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഫ്ലെക്സുകള്‍ നശിപ്പിച്ചു. കെപിസിസി ഓഫീസിനു നേരെ കല്ലെറിഞ്ഞു. മുന്നിലെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.