സി പി എം മാർക്സിസ്റ്റ് തത്വങ്ങൾ ബലി കഴിക്കുന്നു : ചെറിയാൻ ഫിലിപ്പ്

വാടക സ്ഥാനാർത്ഥികളെ ഇറക്കി വർഗ്ഗീയപ്രീണനത്തിലൂടെ സി പി എം മാർക്സിസ്റ്റ് തത്വങ്ങൾ ബലി കഴിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്
മാർക്സിസത്തിന്റെ അടിത്തറ വൈരുധ്യാത്മക ഭൗതികവാദമാണ്. അത് മതവിശ്വാസത്തിനും ദൈവ വിശ്വാസത്തിനും എതിരാണ്. സി പി എം ഭരണഘടന പ്രകാരം ജനപ്രതിനിധികൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു പോലും അച്ചടക്ക ലംഘനമാണ്.
ജനങ്ങൾക്കിടയിൽ വർഗ്ഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയെന്ന അടവുനയമാണ് സി പി എം ഇപ്പോൾ സ്വീകരിച്ചു വരുന്നത്. വർഗ്ഗ സമത്തിലല്ല, വർഗ്ഗീയ സമരത്തിലാണ് അവർക്ക് വിശ്വാസം.
തൃക്കാക്കരയിൽ ജാതി – മത അടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് നേടാനാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാർഡ് അടിസ്ഥാനത്തിൽ തമ്പടിച്ചിരിക്കുന്നത്. വർഗ്ഗീയ കളികൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ തിരിച്ചടി നൽകും.

Leave a Reply

Your email address will not be published. Required fields are marked *