അവസാന ഘട്ട പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മുതല്‍ തൃക്കാക്കരയില്‍

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മുതല്‍ തൃക്കാക്കരയില്‍
അവസാനഘട്ട പ്രചാരണത്തിനായി എത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും .കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നേരിട്ടത്തിയത്തോടെ ബി ജെ പി ക്യാമ്പും ആവേശത്തിലാണ്.ഉപതെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് ഇനി എട്ട് ദിവസമാണ് അവശേഷിക്കന്നത്. തെരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താനാണ് മുഖ്യമന്ത്രി പിണറായി എത്തുന്നത്. തൃക്കാക്കരയില്‍ ക്യാമ്പ്, ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ശക്തിപ്പെടുത്തുക. ഭരണപരമായ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം തിരുവനന്തപുരത്തേക്ക് മടങ്ങും. ഇന്ന് മുതല്‍ 27 വരെ മണ്ഡലത്തിലെ കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.മന്ത്രിമാരും മറ്റു മുതിര്‍ന്ന നേതാക്കളും മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടു തേടുകയാണ്. ഇടതു സര്‍ക്കാരിന്റെ നയവ്യതിയാനങ്ങളും വികസന മുരടിപ്പും ഉള്‍പ്പടെ വീടുകളില്‍ നേരിട്ടെത്തി കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നു. 25 ഓടെ എല്ലാ ഘടകകക്ഷി നേതാക്കളും മണ്ഡലത്തില്‍ നേരിട്ടെത്തും.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എത്തിയതോടെ എന്‍ ഡി എ ക്യാമ്പും ആവേശത്തിലാണ്. രാഷ്ട്രീയ നേതാക്കളെല്ലാം എത്തുന്നതോടെ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും തൃക്കാകരയിലേക്ക് പൂര്‍ണമായും കേന്ദ്രീകരിക്കും. സര്‍ക്കാരിന്റെ മികവുയര്‍ത്തി നൂറു തികയ്ക്കാന്‍ ഇടതു ക്യാമ്പ് ശ്രമിക്കുമ്പോള്‍ പി.ടി. തോമസിന്റെ മണ്ഡലം നിലനിര്‍ത്തുക എന്ന അഭിമാന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്. ജനക്ഷേമ സഖ്യവും നിലപാട് പ്രഖ്യാപിച്ചതോടെ ഇടവേളയിലെ സസ്പെന്സുകള് അവസാനിച്ചു.