മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍ ദിനം. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ ജന്മദിനം എത്തുന്നത്. സാധാരണ ജന്മദിനം ആഘോഷിക്കുന്ന പതിവ് അദ്ദേഹത്തിനില്ലി. ഇത്തവണയും ജന്മദിനാഘോഷ പരിപാടികള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.

1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തില്‍ ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ ആദ്യമായി അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് കേരളത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി.

Leave a Reply

Your email address will not be published. Required fields are marked *