സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു; കണ്‍സ്യൂമര്‍ ഫെഡിന്റെ 10 ഔട്ട്ലെറ്റുകള്‍ പ്രീമിയം ഷോപ്പുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയ മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുളള 10 ഔട്ട്ലെറ്റുകളാണ് തുറക്കുന്നത്. ് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി കഴിഞ്ഞ മെയില്‍ പൂട്ടിയ ബെവ്കോ ഔട്ട്ലെറ്റുകളാണ് ഇപ്പോള്‍ തുറക്കുന്നത്. ഇവ താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമീപ സ്ഥലങ്ങളില്‍ തുറക്കാനാണ് തീരുമാനം. നികുതി സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

വര്‍ധിച്ചുവരുന്ന തിരക്ക് ഒഴിവാക്കാനാണ് ഇത്തരത്തില്‍ അടച്ചിട്ടിരുന്ന മദ്യവില്‍പ്പന ശാലകള്‍ പ്രീമിയം ഷോപ്പുകളായി തുറക്കുന്നത്. പുതിയ മദ്യനയമനുസരിച്ച് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഐടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആംഭിക്കുന്നത് ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *