എല്‍.ഡി.എഫ് നേതാക്കള്‍ അതിജീവിതയെ അപമാനിച്ചതായി വനിതാ കമ്മിഷനില്‍ പരാതി

തിരുവനന്തപുരം:അതിജീവിതയെ എല്‍.ഡി.എഫ് നേതാക്കള്‍ അപമാനിച്ചതായി ആരോപിച്ച് യു.ഡി.എഫ് വനിതാ കമ്മിഷനെ സമീപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എം.എം മണി എം.എല്‍.എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയത്. സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *