മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ രാത്രി 8.50- ഓടെ ആയിരുന്നു അന്ത്യം.

ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണന്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പാലക്കാട് ഡി.സി.സി. സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *