നടി അര്‍ച്ചനാ കവിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പ് തല നടപടി

രാത്രി ഓട്ടോയില്‍ യാത്രചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന പരാതി ശരിവെച്ച് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് . ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എ.സി.പി ശുപാര്‍ശ ചെയ്തു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചി കമ്മീഷണര്‍ക്ക് കൈമാറി. ഞായര്‍ രാത്രി കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും മോശം അനുഭവം ഉണ്ടാത്. സംഭവം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചതിനെത്തുടര്‍ന്നാണ് ശ്രദ്ധനേടിയത്. നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് വിശദീകരണമാണ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു നല്‍കിയത്. എന്നാല്‍ ആഭ്യന്തര അന്വേഷണത്തില്‍ പെരുമാറ്റത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു.