സി പി എം മന്ത്രിമാർ തമ്മിൽ തർക്കം ; പാലത്തിൻ്റെ ഉദ്ഘാടനം മാറ്റി

പത്തനംതിട്ട: സി പി എം മന്ത്രിമാർ തമ്മിൽ ലുണ്ടായ തർക്കത്തെ തുടർന്ന് പാലത്തിന്റെ ഉദ്ഘാടനം മാറ്റി.പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടനമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിൻ്റെ കടുപിടിത്തത്തെ തുടന്ന് മാറ്റി വയ്ക്കേണ്ടി വന്നത്. മന്ത്രി സജി ചെറിയാനെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന പരിപാടിയില്‍ വീണ ജോര്‍ജ് പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഉദ്ഘാടനത്തിന്റെ തലേദിവസം പരിപാടി മാറ്റിവച്ചത്. പുതിയ തിയതി തീരുമാനിച്ചിട്ടില്ല.ഇതോടെ രണ്ട് സി പി എം മന്ത്രിമാർ തമ്മിൽ നടക്കുന്ന പേര് സി പി എം നേതൃത്വത്തിന് തലവേദന ആയി മാറിയിട്ടുണ്ട്. മന്ത്രി വീണാജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം.സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്‌ക്കാത്തിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിവാദം തിരുന്നതിന് മുമ്പാണ് പാർട്ടിക്ക് തലവേദനയി പാലം ഉദ്ഘടന ചടങ്ങ് വിവാദവും ഉണ്ടായിരിക്കുന്നത്.പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു വരട്ടാറിന് കുറുകെയൊരു പാലം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറന്മുള എംഎല്‍എ വീണ ജോര്‍ജിന്റെ ശ്രമഫലമായാണ് നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ച് ഇറിഗേഷന്‍ വകുപ്പാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു
എന്നാല്‍ നോട്ടീസ് ഇറങ്ങിയപ്പോള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാന്‍. വേദിയില്‍ വീണ ജോര്‍ജിന്റെ സ്ഥാനം മുഖ്യസാന്നിധ്യം മാത്രമായി. തിങ്കളാഴ്ച രാത്രിയില്‍ വരെ വാഹനം പ്രചരണമടക്കം നടത്തിയ പരിപാടി പെട്ടെന്ന് മാറ്റാനുള്ള കാരണവും ഇത് തന്നെയാണ്. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ് പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചത്. ഇതും ആരോഗ്യമന്ത്രിയെ ചൊടുപ്പിച്ചു. വീണ ജോര്‍ജ് പങ്കെടുക്കില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് ഇറിഗേഷന്‍ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത്.തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ചില ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്. ഇതോടെ പ്രതിപക്ഷവും വിമര്‍ശനമുയര്‍ത്തുകയാണ്. സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ജനങ്ങള്‍ വലയുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ചില ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്