മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സ്വകാര്യ നിമിഷങ്ങള്‍ സൂക്ഷിക്കരുത്: മുന്നറിയിപ്പ് നല്‍കി പോലീസ്

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍  ഗ്യാലറികളില്‍ സ്വകാര്യ നിമിഷങ്ങള്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി  പോലീസ് . ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച്‌ നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍ ചെയ്യുന്നുണ്ട്. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *