ഡോ.തോമസ് ജെ.നെറ്റോ നാളെ അഭിഷിക്തനാകും

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി ഡോ.തോമസ് ജെ.നെറ്റോ നാളെ അഭിഷിക്തനാകും. വെട്ടുകാട് പള്ളിക്കു സമീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റിയന്‍ മൈതാനത്ത് വൈകിട്ട് 4.45-ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രദക്ഷിണത്തിനു ശേഷം. ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ €ീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയോബോള്‍ഡ് ജിറേലി പങ്കെടുക്കും.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടംം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവേല്‍, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍, ആലപ്പുഴ ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റിയന്‍ തെക്കത്തേച്ചരില്‍, കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി, കോട്ടാര്‍ ബിഷപ്പ് ഡോ.നസ്രൈന്‍സൂസെ തുടങ്ങി 20 തിലേറെ ബിഷപ്പുമാര്‍ സഹകാര്‍മ്മികരായിരിക്കും