താത്വികവലോകനവുമായി സ്വരാജും മന്ത്രി രാജീവും എല്‍.ഡി.എഫ് തകര്‍ന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ കൂടി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. എല്‍ഡിഎഫിന് എതിരെ വോട്ടുകള്‍ ഏകോപിപ്പിക്കുകയായിരുന്നു. തോല്‍വിയെ കുറിച്ച് പരിശോധിക്കും ട്വന്‍റി ട്വന്‍റി വോട്ടുകള്‍ മുഴുവന്‍ യുഡിഎഫിന് പോയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അപേക്ഷിച്ച് ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടിയെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന് കൂടുതല്‍ വോട്ട് ലഭിച്ചതാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പ്രതികരിച്ചു. എന്നാല്‍ എല്‍ഡിഎഫ് തകര്‍ന്ന് പോയിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞിട്ടും കഴിഞ്ഞ തവണത്തേതിനെക്കാള്‍ 2,500 വോട്ട് പാര്‍ട്ടിക്ക് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.