സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 20 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കായംകുളം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം ടൗണ്‍ യു.പി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20ഓളം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.സ്‌കൂളില്‍ നിന്ന് ചോറും സാമ്ബാറും കഴിച്ചവര്‍ക്കാണ് രാത്രി മുതല്‍ ക്ഷീണവും വയറുവേദനയും അനുഭവപ്പെട്ടത്.ശാരീരിക അസ്വസ്ഥതകളുമായി കൂടുതല്‍ കുട്ടികള്‍ ആശുപത്രിയിലേക്ക് ചികിത്സ തേടി എത്തുകയാണ്.

ആരുടെയും നില ഗുരുതരമല്ലെന്നാണ് സ്‌കൂള്‍ അധിതൃതര്‍ പറയുന്നത്. സ്‌കൂളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.കൊല്ലത്ത് അങ്കണവാടിയിലെ കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റു. കൊല്ലം കൊട്ടാരക്കരയില്‍ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കണവാടിയില്‍ വിതരണം ചെയ്ത് ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *