സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെയുള്ള കേരളത്തിൻ്റെ ആശങ്ക കേന്ദ്രത്തെ അറിക്കും; സുപ്രീം കോടതി വിധിയെ നിയമപരമായി നേരിടൻ സര്‍ക്കാര്‍ ആലോചന തുടങ്ങി

തിരുവനന്തപുരം: സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെയുള്ള കേരളത്തിൻ്റെ ആശങ്ക കേന്ദ്രത്തെ അറിക്കും,സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളത്തിന്റെ നിലപാട് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നതാണ്. വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് വനവല്‍ക്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വനാതിര്‍ത്തിയില്‍ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനവാസമേഖലകള്‍ പരിസ്ഥിതിലോല മേഖലയാക്കരുത് എന്നാണ് കേരളത്തിന്റെ നയമെന്നും ജനങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നുണ്ട്.
വനാതിര്‍ത്തിയിലെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് വന സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കാരണം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. നമ്മുടെ വനാതിര്‍ത്തിയില്‍ ജനവാസ മേഖലകളുണ്ട്. സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല ഉത്തരവിനെതിരെ നിയമപരമായി നീങ്ങുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രീംകോടതി ഉത്തരവ് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ ആശങ്ക. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും ജനതാല്പര്യം സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നുള്ളത് സര്‍ക്കാര്‍ നിലപാടാണെന്നും ജനവാസ മേഖലയെ ഒഴിവാക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചു പോന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.