കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയായ മണിച്ചനും. ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിലൊരാളായാണ് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ എന്നറിയപ്പെടുന്ന ചന്ദ്രനും ഉള്‍പ്പെടുന്നത്.
വ്യാജ മദ്യം കഴിച്ച് 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാവുകയും 500 പേര്‍ ചികിത്സതേടുകയും ചെയ്ത കേസില്‍ ശിക്ഷ ജീവപര്യന്തവും മറ്റൊരു 43 വര്‍ഷവുമാണ് മണിച്ചനെ ശിക്ഷിച്ചിരിക്കത്. മണിച്ചന്‍ ഇതുവരെ 20വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു.