തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന .പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന .പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഫോര്‍ട്ട് പാലസ് ഹോട്ടല്‍, സീബാസ് റെസ്റ്റോറന്റ്, ഗ്രീന്‍ ചില്ലി, ഇമാനുവല്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നും പഴകിയ ആഹാര സാധനങ്ങളും ഇറച്ചി ഉല്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

ന്യൂനത കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. സ്‌ക്വാഡ് 2 നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ മലബാര്‍, ഐശ്വര്യ ഹോട്ടല്‍, വയലില്‍ റെസ്റ്റോറന്റ്, ഹോട്ടല്‍ അനന്തപുരി, മക്കാവോ ഫുഡ് കോര്‍ട്ട്, വെട്ടുകാട്ടില്‍ ഫുഡ്‌സ്, ശ്രീനന്ദാസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. വയലില്‍ റെസ്റ്റോറന്റ് എന്ന സ്ഥാപനത്തില്‍ നിന്നും 4 കിലോ കോഴിയിറച്ചിയും 10 കിലോ ചീഞ്ഞ മത്സവും പിടിച്ചെടുത്ത് നശിപ്പിച്ചു. സ്‌ക്വാഡ് 3 പരിശോധിച്ച സ്ഥാപനങ്ങളായ ഹോട്ടല്‍ ആര്യാസ്, ദേശീ കഫേ, ദ ഗ്രില്‍, ഹോട്ടല്‍ ലേ അറേബ്യ, വെല്‍വെറ്റ് കഫേ ആന്റ് റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ന്യൂനതകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്‌ക്വാഡ് 4 വൈറ്റ് സാമര്‍, അന്നപൂര്‍ണ്ണ, പങ്കായം റെസ്റ്റോറന്റ്, മദേഴ്‌സ് വെജ് പ്ലാസ, നൂര്‍മഹല്‍, ഹീര ക്രസന്റ് എന്നീ സ്ഥാപനങ്ങള്‍ പരിശോധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരസഭ പരിധിയില്‍ കര്‍ശനമായ തുടര്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് മേയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *