ഹിജാബ് നിരോധനം: സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ദില്ലി: കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ്
നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിരോധനം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത പറഞ്ഞു. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നാണ് ഹര്‍ജിയിലുള്ളത്. സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് ഹര്‍ജിക്കാരന്‍. അഡ്വ സുല്‍ഫിക്കറലിയാണ് അഭിഭാഷകന്‍.
മുസ്ലിം സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട് . ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പെടുത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സമസ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യൂണിഫോമിന് മുകളില്‍ അതെ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി എസ് മുഖേനെ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25 -ാം അനുച്ഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം