ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നടന്‍ പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ല്‍ 5 നിര്‍മാണകമ്പനികളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നാണ് വിശദീകരണം. 2022ല്‍ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിസുകളില്‍ പരിശോധന നടന്നിരുന്നു. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നല്‍കണം. ഇതില്‍ പ്രധാനമായും ഓവര്‍സീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി പെരുമ്പാവൂര്‍ ഈ മാസം അവസാനത്തോടെ വ്യക്തത വരുത്തേണ്ടത്.

ദുബൈയില്‍ വെച്ച് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടും വിശദീകരണം നല്‍കണം. എമ്പുരാന്‍ വിവാദത്തിന് പിന്നാലെയാണ് സംവിധായകനും നിര്‍മാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എമ്പുരാന്‍ സിനിമയുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം പൃഥിരാജിന് 2022ല്‍ പുറത്തിറങ്ങിയ ?ഗോള്‍ഡ്, കടുവ, ജനഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങള്‍ തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍, സഹനിര്‍മ്മാതാവ് എന്ന നിലയില്‍ നാല്‍പ്പത് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. താരതമ്യേന സഹനിര്‍മ്മാതാവ് അടയ്‌ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാള്‍ കുറവാണ്. 2022ല്‍ ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാ?ഗമായാണ് മാര്‍ച്ച് 29ന് നോട്ടീസ് അയച്ചതെന്നും, സ്വഭാവിക നടപടിയാണെന്നുമാണ് ആ?ദായ നികുതി വകുപ്പ് അറിയിക്കുന്നത്. ഏപ്രില്‍ 29നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *