ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്ത് തെറിച്ചു; ഷേക്ക് ദർവേസാഹിബ് ക്രൈംബ്രാഞ്ച് മേധാവി

സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണായി നിയമിച്ചു. ശ്രീജിത്തിന് പകരം ക്രൈംബ്രാഞ്ച് മേധാവിയായി
ഷേയ്ക്ക് ദര്‍വേസാഹിബിനെ നിയമിച്ചു. ട്രാന്‍സ്‌പോപോര്‍ട്ട് കമ്മീഷണറായിരുന്ന എഡിജിപി എം.ആര്‍.അജിത്കുമാറിനെ വിജിലന്‍സ് ഡയറക്ടറായും വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന സുദേഷ്‌കുമാറിനെ ജയില്‍ ഡിജിപിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.ദീലിപ് കേസ് അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്തിനെതിരെ നിരവധി പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
സിനിമാ മേഖലക്കുമായി നല്ല അടുപ്പമുള്ള ശ്രീജിത്ത് ദീലിപിനെ സഹായിക്കാനുള്ള നിലപാടാണ് നടത്തുന്നതെന്നും ജനങ്ങളെയും മാധ്യമങ്ങളെയും കബളിപ്പിച്ചു കൊണ്ടാണ് ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്ത് സ്വീകരിക്കുന്നതെന്നുമായിരുന്നു പരാതികള്‍. അഞ്ചോളം സിനിമകള്‍ ബിനാമിയായി ശ്രീജിത്ത് നിര്‍മ്മിച്ചിട്ടുണ്ടെന്നും ആരോപണവും ഉണ്ടായിരുന്നു. പരാതികള്‍ പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നിര്‍ണായക നടപടിയെടുത്തതെന്നാണ് സൂചന.