മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനതാദൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ കോടതിയിൽ രഹസ്യമൊഴി നൽകുകയും അത് മാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റേയും സ്വർണ്ണക്കള്ളക്കടത്തും, ബിനാമി ഇടപാടുകളും, അഴിമതികളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും
ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിനും തുടർന്ന് സെക്രട്ടറിയേറ്റ് മുഖ്യ കവാടത്തിൽ നടത്തിയ ധർണ്ണയ്ക്കും പാർട്ടി സംസ്ഥാന ഭാരവാഹികളായ മേടയിൽ അനിൽകുമാർ, മനോജ് കൊട്ടാരക്കര, സെനിൻ റാഷി, അഡ്വ. വിജയകുമാർ, കുറ്റിമൂട് ബഷീർ, ലതാ മേനോൻ, അഡ്വ.രാമദാസ്, പായ്ചിറ നവാസ്, വിഷ്ണു കൊട്ടാരക്കര തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.