എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധം : സി.പി.ഐ മുഖപത്രം ജനയുഗം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സര്‍ക്കാരിന്റെ സല്‍പ്പേരിന് ഇത് കളങ്കമാണെന്നും ഇത് അനുവദിക്കില്ലെന്നും ജനയുഗം മുഖ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. 3074 ഇരകളില്‍ എട്ട് പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്നും ജനയുഗം കണക്കുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നു.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സമയബന്ധിതമായി നിറവേറ്റാത്തത് സര്‍ക്കാര്‍ പരിശോധിച്ച് ഉടന്‍ നടപടിയെടുക്കണമെന്നും ജനയുഗം ആവശ്യപ്പെട്ടു. 2017 ലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.