തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു.

കൊച്ചി: തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി മാസങ്ങളായി ചികിത്സയിലായിരുന്നു.
ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ സജീവമാകുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിരക്കഥാ രംഗത്തും തുടക്കംകുറിച്ചു. മലയാളത്തില്‍ പ്രമുഖരായ ഭരതന്‍, ഐ വി ശശി, മോഹന്‍, ഭരത് ഗോപി, പി ജി വിശ്വംഭരന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകള്‍ക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. ഐവി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്‍, പിഎന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പിജി വിശ്വംഭരന്‍, വിജി തമ്പി തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് ഒപ്പവും ജോണ്‍പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.