ഇന്ന് ജൂണ്‍ അഞ്ച്, ‘ലോക പരിസ്ഥിതി ദിനം’

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും, കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് നമ്മള്‍ പരിസ്ഥിതി ദിനം ആചരിക്കുന്നത്.ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും കഴിയൂ.ഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും കഴിയൂ.1972ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം, 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തില്‍ ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎന്‍ പുതിയ ആശയം കൊണ്ടുവന്നു. ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും കഴിയൂ.

ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇതെല്ലാം മനസ്സില്‍വച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5ന് ലോകം ലോകപരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്.

സംസ്ഥാനത്ത് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് ഇന്നു തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്.

Leave a Reply

Your email address will not be published. Required fields are marked *