ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടല്‍ ഉണ്ടായത് : കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ർ എം.ആർ.അജിത്കുമാറിൻ്റെ ഇടപെടല്‍ ഉണ്ടായതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കാനം ര പറ‍ഞ്ഞു. വിജിലന്‍സ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളില്‍ കാര്യമില്ല.ഏതോ പോലീസുകാരന്‍റെ പൊട്ടബുദ്ധിയില്‍ തോന്നിയ കാര്യമാണ് .അതിലപ്പുറം അതിന് ഗൗരവം കൊടുക്കേണ്ടതില്ല എന്നും കാനം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *