നിയമസഭാ ദിനാചരണം:നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദര്‍ശനം

തിരുവനന്തപുരം : ഏപ്രിൽ 27ലെ നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 2022 ഏപ്രിൽ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ സാധാരണ സന്ദർശന സമയം കഴിഞ്ഞും, വൈകുന്നേരം 4.00 മണിമുതൽ രാത്രി 9.30 മണിവരെനിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നു.പൊതു അവധി ദിവസങ്ങളായ മെയ് 1, 2 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 2.00 മണിമുതൽ തന്നെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നിയമസഭാ മന്ദിരവും പരിസരവും പ്രസ്തുത ദിവസങ്ങളിൽവൈകുന്നേരം 6.00 മണി മുതൽ രാത്രി 9.30 മണിവരെദീപാലംകൃതമായിരിക്കും.