കെ എം പി യു സംസ്ഥാന സമ്മേളനം 22ന് കണ്ണൂരില്‍

കണ്ണൂര്‍:പത്ര-ദൃശ്യ-ശ്രാവ്യ-ഡിജിറ്റല്‍ മാധ്യമ രംഗത്തെ ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (കെഎംപിയു)സംസ്ഥാന സമ്മേളനം 22ന് കണ്ണൂരില്‍ നടക്കും.കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന 130 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
 കണ്ണൂര്‍ ബാങ്ക് റോഡിലെ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് രാവിലെ പത്തിന് പതാകയുയരും.തുടര്‍ന്ന് തൊഴിലാളികളും നിയമങ്ങളുമെന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസിന് അഡ്വ.ശശി ഡി.നമ്പ്യാര്‍ നേതൃത്വം നല്‍കും.11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയായി സംബന്ധിക്കും.സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അദ്ധ്യക്ഷത വഹിക്കും.
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി.സഹദേവന്‍, ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണന്‍, എം.എ.കരീം, അഡ്വ.പി.മുരളീധരന്‍, എന്‍.പ്രദീപ്, കോര്‍ കമ്മിറ്റിയംഗങ്ങളായ ടി.വി.വിജയന്‍, പ്രേംചന്ദ്, സി.ഡി.ബാബു, എം.റഫീഖ്,കെ.ഡി.ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സംഘാടക സമിതി കണ്‍വീനര്‍ പീറ്റര്‍ ഏഴിമല സ്വാഗതവും ജോ.കണ്‍വീനര്‍ വില്‍സണ്‍ ചാക്കോ നന്ദിയും പറയും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, മറുപടി, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *