ഇന്ധനനികുതിയില്‍ പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു;ആറുവര്‍ഷമായി കേരളം ഒരുപൈസ കുട്ടിയിട്ടില്ല; സംസ്ഥാന അവകാശത്തില്‍ കയറി നികുതി പിരിക്കുന്നത് കേന്ദ്രം: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: പൊതുവേദിയില്‍ വച്ച് ഇന്ധനികുതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കഴിഞ്ഞ ആറുവര്‍ഷമായി ഇന്ധനനികുതിയില്‍ ഒരുപൈസ വര്‍ദ്ധിപ്പിക്കാത്ത കേരളം നികുതി കുറയ്ച്ചില്ലെന്നാണ് നിരന്തരം സര്‍ചാര്‍ജ് ഉള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്ന പ്രധാനമന്ത്രി കൂറ്റപ്പെടുത്തിയത്. ഇത് സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആറുവര്‍ഷമായി കേരളം ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കുറയ്ക്കുകയുംചെയ്തു.. അങ്ങനെ നികുതികൂട്ടാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. കോവിഡ് അവലോകനയോഗത്തിനിടയില്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണാജനകമായ ഒരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമാണ്.
സംസ്ഥാനങ്ങളാണ് 48% നികുതി പിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സെസും മറ്റുമായി കേന്ദ്രമാണ് കുടുതല്‍ പരിക്കുന്നത്. മാത്രമല്ല, അത് കൂട്ടികൊണ്ടിരിക്കുകയുമാണ്. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെയാകെ രക്ഷിതാക്കളായി പെരുമാറേണ്ട കേന്ദ്രം നമ്മുടെ നികുതികളില്‍ കയറി പിരിച്ചുകൊണ്ടുപോകുകയുമാണ്. ഇന്ധനത്തില്‍ നിന്നും കേന്ദ്രം ഒരിക്കലും പിരിക്കാന്‍ പാടില്ലാത്താണ്. അതാണ് ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയുടെ ലംഘനമാണ് നടത്തുന്നത്.
ജി.എസ്.ടി വന്നശേഷം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി വിഭവസമാഹാരം നടത്താനുള്ള സാഹചര്യവും ഇല്ലാതായി. ആകെയുള്ളത് ഇന്ധനം മാത്രമാണ് അവിടെയാണ് കേന്ദ്രം കടന്നുകയറി പിരിച്ചുകൊണ്ടുപോകുന്നത്. എന്നിട്ടാണ് സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്ന് പറയുന്നത്. കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം 3.5%ല്‍ നിന്നും 1.9% മായി കുറച്ചു. കര്‍ണ്ണാടക ഇന്ധനനികുതി കുറച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് വിഭവത്തിനുള്ള സാദ്ധ്യതകള്‍ ഉണ്ടായിരിക്കും.
പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്ര അടക്കം ഏഴു സംസ്ഥാനങ്ങളുടെ പേരെടുത്താണ് അദ്ദേഹം പറഞ്ഞത്. വെറും മൂന്നുരൂപയുണ്ടായിരുന്ന നികുതിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ ഇത്തരത്തില്‍ വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധിപ്പിക്കുന്നത് മുഴുവനും അവരാണ്.
ഒരും നികുതിയുമില്ലാത്തതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറെ വരുമാനം വേണം. നികുതി കൊടുക്കേണ്ടിവരുമ്പോള്‍ അത് ബാദ്ധ്യതയും ബുദ്ധിമുട്ടുമാണ്.
സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കയറി പിരിച്ചുകൊണ്ടുപോയിട്ട് വീണ്ടും കുറയ്ക്കണമെന്ന് പറയുന്നത്. ഇത് ഇന്ത്യയുടെ ഫെഡറലിസം തകര്‍ക്കുന്നതിന് തുല്യമാണ്. ഇത് രാഷ്ട്രീയമായ കാണേണ്ട വിഷയമല്ല, സംസ്ഥാനങ്ങളെ തകര്‍ത്തുകൊണ്ട് കേന്ദ്രത്തിന് നിലനില്‍ക്കാനാവില്ല.സര്‍ക്കാര്‍ ആരെന്നോ അതിലെ മന്ത്രിമാര്‍ ആരെന്നോ അല്ല പ്രശ്‌നം ദൂരവ്യാപകമായ പ്രശ്‌നമാണ് പറയുന്നത്. പ്രതിപക്ഷ സംസ്ഥാനങ്ങളെയാണ് ലക്ഷ്യം വച്ചത്.
സാമ്പത്തികമായ അവകാശമില്ലാതെ സംസ്ഥാനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ബാലഗോപാല്‍ ചോദിച്ചു.