തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു വീടിന് നേരെ ബിയര്‍ കുപ്പി എറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ബിയര്‍ കുപ്പി എറിഞ്ഞു. കെപിസിസി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അനന്തകൃഷ്ണന്‍ സിപിഎം കൊടി കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. കൊടി കത്തിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ അനന്തകൃഷ്ണന് നേരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
ആക്രമണ സമയത്ത് അനന്തകൃഷ്ണന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് അനന്തകൃഷ്ണന്‍ ആരോപിച്ചു.