കെ ടി ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ എം എല്‍ എ പരാതി നല്‍കി. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പോലീസിലെത്തിയാണ് പരാതി നല്‍കിയത്. സ്വപ്‌ന തെറ്റായ ആരോപണം ഉന്നയിച്ചതിനതിരേയും ഇതിന് പിന്നില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിന്റെ പരാതിയില്‍ സര്‍ക്കാര്‍ കേസെടുത്തേക്കുമന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *