ക്യാപ്റ്റനും സഖാവ് കെ.വി.തോമസും തൃക്കാക്കരയില്‍
അണികളില്‍ ആവേശം നിറച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

സാധാരണ ഉപതെരഞ്ഞെടുപ്പിനേക്കാളും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പ്രസ്താനത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ പൈതൃകം പേറുന്ന കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വാക്കാലെങ്കിലും നേരിടാനുള്ള ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി ഇന്ന് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. വര്‍ഗീയതെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് ഈ നിലയാണ് തുടരുന്നത്. വര്‍ഗീയ നീക്കങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി.തോമസ് സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി.