മൂന്നാം ലോക കേരള സഭ ജൂൺ 17 മുതൽ തുടക്കമാകും

തിരുവനന്തപുരം: മൂന്നാമത്‌ ലോക കേരള സഭ ജൂൺ 17,18 തിയതികളിൽ നടക്കുമെന്ന്‌ നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. കേരള സഭയിൽ പങ്കെടുക്കുന്നവർക്കായുള്ള  ഓൺലൈൻ അപേക്ഷാ ഫോറം അദ്ദേഹം പ്രകാശനം ചെയ്‌തു. കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടേയോ വെബ്‌സൈറ്റ് വഴി നിർദ്ദിഷ്ടഫോമിൽ അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ്‌: (https://norkaroots.or-g/, http://lokakeralasabha.com. അവസാന തിയതി: 15.

നിയമസഭയിലേക്കും ഇന്ത്യൻ പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ മലയാളികൾ, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ലോക കേരളസഭയിലെ  പ്രധിനിധികൾ.

Leave a Reply

Your email address will not be published. Required fields are marked *