നടി ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴിയെടുത്ത് അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചുണ്ടായ മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്നും ലഭിച്ചു എന്നാണ് സൂചന. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായാണ് സൂചന
ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരു ചാനലില്‍ നടന്ന വെളിപ്പെടുത്തലുകളിലും അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും വ്യക്തതവരുത്തി.