ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി. അനുസ്മരണ പ്രഭാഷണം നാളെ

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറും പ്രമുഖ എഴുത്തുകാരനുമായിരുന്ന എൻ.വി. കൃഷ്ണവാര്യരുടെ 106-മത് ജന്മവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കും. നാളെ രാവിലെ 11 മണിക്ക് എന്‍.വി. ഹാളില്‍ സാഹിത്യവിമര്‍ശകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രദീപ് പനങ്ങാട് പ്രഭാഷണം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ്.ശ്രീകല അധ്യക്ഷത വഹിക്കും.
മലയാള കവിതയിലെ ആധുനികതയ്ക്ക് വഴിയൊരുക്കിയ കവികളില്‍ പ്രധാനിയാണ് എന്‍.വി. കൃഷ്ണവാര്യര്‍. പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാര്യർ. ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ, നിരൂപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ എൻ.വി. കൃഷ്ണവാര്യർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിലൊരാളായിരുന്നു .