നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസിന് ഒരു വയസ് ജീവനക്കാരെ അഭിനന്ദിച്ച് പ്രമുഖര്‍ രംഗത്ത് എത്തി

കൊച്ചി : യാത്രക്കായി എത്തുന്ന വയോജനങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ആദ്യമായി വിമാന യാത്രക്ക് എത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് സേവനം നല്‍കുന്ന പദ്ധതിയാണ് ‘മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസ്a.ഇതേ തുടന്ന് അതിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രമുഖർ രംഗത്ത് എത്തി.മീറ്റ് ആൻ്റ് ഗ്രീറ്റ് സർവ്വീസിൻ്റെ സേവനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് മുൻ മന്ത്രിയും എം എൽ എ യുമായ കെ ടി.ജലീൽ അറിയിച്ചു.നിരവധി യാത്രക്കാരാണ് ജീവനക്കാരെ അനുമോദിച്ചു കൊണ്ട് ആശംസകൾ അറിയിച്ചത്.
ഒന്നാം വാർഷക ആലോഷപരിപടികൾ ആലുവ ഡിവൈഎസ്പി ശിവൻകുട്ടി, നെടുമ്പാശ്ശേരി എസ് എച്ച് ഒ ബൈജു ,എയർപോർട്ടിലെ വിവിധ ഡിപ്പാർട്ട്മെൻറ്ലെ മാനേജർമാരായ ബാലു, ടോമി, സീനിയർ സൂപ്രവൈസർ വേണു എന്നിവർ പങ്കെടുത്തു. ‘മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസിലെ അഭിരാമിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മീറ്റ് ആന്റ് ഗ്രീറ്റ് സര്‍വീസിൻ്റെ സേവനം അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ ലഭ്യമാണ്. ആഭ്യന്തര ടെര്‍മിനലില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും രാജ്യാന്തര ടെര്‍മിനലില്‍നിന്നു യാത്ര ചെയ്യാനെത്തുന്നവര്‍ക്കുമാണ് ഇപ്പോള്‍ സേവനം ലഭ്യമാകുന്നത്.
വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. ആദ്യമായി വിമാന യാത്രയ്ക്ക് എത്തുന്നവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഈ സേവനങ്ങള്‍ ഏറെ പ്രയോജമുണ്ടാക്കിയിട്ടുണ്ട്.