മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി

ുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പിടിപി നഗര്‍ വെറ്റ്‌പോളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീത് ആണ് വരന്‍. തവനൂര്‍ വൃദ്ധസദനത്തില്‍വച്ച് ഞായറാഴ്ച രാവിലെ 9നായിരുന്നു വിവാഹചടങ്ങുകള്‍ . വിവാഹത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍വച്ചു മതിയെന്ന നിരഞ്ജനയുടെ ആഗ്രഹത്തെത്തുടര്‍ന്നാണ് ഇവിടെ വച്ച് നടത്തിയത്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെല്ലാം ഇവര്‍ ഇവിടെയാണ് ആഘോഷിക്കാറുള്ളത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് എംബിഎ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്കു പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയര്‍ ആയിരുന്നു സംഗീത്.